മാരാമുറ്റത്ത് 15 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് മാരാമുറ്റം പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ 15 ലക്ഷം രൂപ ആസ്തി ഫണ്ട് ഉപയോഗിച്ചിട്ടുള്ള കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ 3 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൗജന്യമായി വിട്ടുതന്ന രേഖകളുടെ കൈമാറ്റം പരേതനായ പനിചകതലയിൽ(ചൂലയിൽ) അബ്ദു ഹാജി മകൾ ആയിശുമ്മയും ഭർത്താവ് കമറുദ്ദീനും ആയിഷുമ്മ സഹോദരങ്ങളും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്തിന് കൈമാറി. ബ്ലോക്ക് മെമ്പർ ശിഹാബ്, വാർഡ് മെമ്പർ ഗഫൂർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദു, മുൻ മെമ്പർ അബൂബക്കർ, അസ്ലം മാരാമുറ്റം എന്നിവർ ആശംസകൾ നേർന്നു, വാർഡ് മെമ്പർ നിഷാദ് സ്വാഗതവു ഷംസു നന്ദിയും പറഞ്ഞു......
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments