Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തോരാമഴയത്തും സാന്ത്വന പ്രവർത്തനങ്ങളുമായി SYS സാന്ത്വനം പ്രവർത്തകർ


തോരാമഴയത്തും സാന്ത്വന പ്രവർത്തനങ്ങളുമായി SYS സാന്ത്വനം പ്രവർത്തകർ

മാറഞ്ചേരി: തിമർത്തു പെയ്ത കനത്ത മഴയെ അവഗണിച്ച് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ശുചീകരിച്ച് മാറഞ്ചേരി എസ്.വൈ.എസ് ടീം സാന്ത്വനം മാതൃകയായി.

   കോവിഡ് പ്രതിസന്ധിക്കു ശേഷം  നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൻ്റെ മുന്നോടിയായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആവശ്യമായ ശുചീകരണ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സർക്കാർ നിർദ്ദേശിച്ചിരുന്നു.

ഇതനുസരിച്ച് മുപ്പതോളം വരുന്ന സാന്ത്വനം സന്നദ്ധ സേവകർ കനത്ത മഴയെ അവഗണിച്ചും  കാലത്ത് മുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. പ്രവർത്തനങ്ങൾക്ക്  സുബൈർ ബാഖവി, നിഷാബ് മാറഞ്ചേരി, ഫാറൂഖ് വടമുക്ക്, അൻഷാദ് കോടഞ്ചേരി,  ബാസിത് സഖാഫി, നിസാർ മഠം അസ് ലം നാലകം, അമീൻ കോടഞ്ചേരി,സിനാൻ മാറഞ്ചേരി പി.ടി.എ.അംഗങ്ങളായ കെ.പി.ശിവദാസൻ, പ്രസാദ് ചക്കാലക്കൽ, ഷിജിൽ മുക്കാല, പ്രേമൻ, അജിത്ത്, അധ്യാപകരായ അജിത, മനോജ് ,ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments