സമപ്രായക്കാരുടെ സൗഹൃദത്തിന് സമാപ്തി : ജിയോ മാറഞ്ചേരി .
1948 ൽ ജനിച്ചവരാണ് നെടുമുടി വേണുവും, ജിയോ മാറഞ്ചേരിയും. ലൊക്കേഷനുകളിൽ ഏറെ നേരം സൗഹൃദ സംഭാഷണങ്ങളിൽ മുഴുകുന്നവർ.
ചങ്ങാതിപ്പൂച്ച എന്ന സിനിമയിൽ ആരംഭിച്ച് നിരവധി ലൊക്കേഷനിലൂടെ തുടർന്ന സൗഹൃദ സംഭാഷണങ്ങൾ അവസാനമായി ഖലീഫ എന്ന സിനിമയുടെ പൊന്നാനിയിലെ ചിത്രീകരണ വേളയിലും ഇവർ തുടർന്നു.
എഴുപത്തിമൂന്നാം വയസ്സിലെ നെടുമുടി വേണുവിന്റെ വിയോഗം ഏറെ ദുഖത്തോടെയാണ് ഏതൊരു മലയാളിയേയും പോലെ ജിയോ മാറഞ്ചേരി എന്ന അഭിനേതാവും മറക്കാൻ ശ്രമിക്കുന്നത്.
മുബിൻഹഖ് സംവിധാനം ചെയ്ത ഖലീഫ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഭാഗമായി ഖലീഫ എന്ന കഥാപാത്രമായി ജീവിച്ച് പൊന്നാനി, വെളിയംകോട് പ്രദേശങ്ങളിൽ നെടുമുടി വേണുവിന്റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. വന്നേരി നാട്ടിൽ കലാകാരൻമാരോട് വലിയ സൗഹൃദം ഇദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments