Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"പൊന്നാനി തീരം ഇനി മൊഞ്ചുള്ള തീരം" എന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി കടപ്പുറത്ത് ഡസ്റ്റ് ബിൻ സ്ഥാപിച്ച് തുടങ്ങി.



"പൊന്നാനി തീരം ഇനി മൊഞ്ചുള്ള തീരം" എന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി കടപ്പുറത്ത് ഡസ്റ്റ് ബിൻ സ്ഥാപിച്ച് തുടങ്ങി.

ടീം തിണ്ടീസ് ഒരുക്കുന്ന "പൊന്നാനി തീരം ഇനി മൊഞ്ചുള്ള തീരം" എന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി കടപ്പുറത്ത് ഡസ്റ്റ് ബിൻ സ്ഥാപിച്ച് തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനത്തിന് പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, പൊന്നാനി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ, പൊന്നാനി കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ ആൽബർട്ട്, പൊന്നാനി മുൻസിപ്പൽ JHI ,മുഹമ്മദ് ഹുസൈൻ, അൻസാർ (Red Cross, Ponnani Unit) എന്നിവർ പങ്കെടുത്തു.

സന്ദർശകർ അലക്ഷ്യമായി തീരത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത തടയലാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലാസ്റ്റിക് ബോട്ടിൽ, ഐസ് ക്രീം വേസ്റ്റ് എന്നിവ നികേഷിപിക്കുവാനാണ് ടെസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം ഹരിത സേന പ്രവർത്തകർ വന്ന് മാലിന്യം  ശേഖരിക്കാനുള്ള സംവിധാനവും, കോസ്റ്റൽ പോലീസിനോടൊപ്പം പൊന്നാനിയിലെ വ്യത്യസ്ത സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് മാസത്തിലെ ഒരു ഞായറാഴ്ച ബീച്ച് ക്ലീനിങ്ങിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു .

ഒഴിവ് ദിവസങ്ങൾ ചിലവഴിക്കാൻ നിരവധി ആളുകൾ വന്ന് ചേരുന്ന നമ്മുടെ ഇത്തരം പ്രദേശങ്ങൾ വൃത്തിയോടെയും ഭംഗിയോടെയും സംരക്ഷിക്കേണ്ടതിന് എല്ലാവരുടേയുംസഹകരണവും പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments