Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ നീർത്തടങ്ങളുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക എ.ഐ.വൈ.എഫ്



വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ നീർത്തടങ്ങളുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക 
എ.ഐ.വൈ.എഫ് പുഴക്കര യൂണിറ്റ് സമ്മേളനം പ്രമേയം ആവശ്യപ്പെട്ടു,
 
ആഗോള താപനത്തിൻ്റെ ഭാഗമയും, പശ്ചിമ നിരകളുടെ അപായവും  കാരണം പ്രകൃതിക്ഷോഭങ്ങൾ വർദ്ധിക്കുകയാണ് കഴിഞ്ഞ ഏറ്റവുമടുത്ത പത്ത് വർഷങ്ങൾ പരിശോധിച്ചാൽ വെളിയങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ മുമ്പുണ്ടായതിൽനിന്ന് വിഭിന്നമായി നീർത്തടങ്ങൾ അദൃശ്യമായി വൻതോടുകൾ ചുരുങ്ങുകയും ചെറുതോടുകൾ അപ്രത്യക്ഷമാവുകയും ചെയ്തു, വയലുകൾ ദൃതഗതിയിൽ നികത്തി വ്യാപകമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് പ്രകൃതിക്ക് മേലുള്ള പല കടന്നുകയറ്റങ്ങളുടേയും കാരണം നീർത്തടങ്ങളുടെ സമഗ്രമായ വിശകലനം നടത്തി ഡാറ്റാബാങ്ക് തയ്യാറാക്കാത്തതിനാലാണ്. 

വിദഗ്ദ സമിതിയുടെ പരിഗണനയിൽ സ്വതന്ത്രവും ക്രിയാത്മകവുമായ അന്വേഷണം നടത്തി നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു, കെ.സന്ദീപ് പ്രസിഡൻ്റായും, പി. റാഷിദ് സെക്രട്ടറിയായും, ടി.കെ.ഷഫീഖ് ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു, 
കെ.ഷിഹാബ് അധ്യക്ഷത വഹിച്ചു, ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു, ഷാഫി തവയിൽ, സെയ്ത് പുഴക്കര, കെ.ശ്രീജയൻ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments