Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടിയാർസി പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക് കൈമാറി.



ടിയാർസി പുരസ്കാരം   മുഹമ്മദ് പേരാമ്പ്രക്ക് കൈമാറി.

നാടുണർത്തിയ കലകാരനെ നാട് വിസ്മരിക്കാൻ പാടില്ല  :ആലംങ്കോട് ലീലാകൃഷ്ണൻ

എടപ്പാൾ: നാടുണർത്തിയ കലാകാരനെ അതിജീവന കാലയളവിൽ നമ്മൾ വിസ്മരിച്ച് കൂടാ, അവരാണ്  പാടിയും, അഭിനയിച്ചും, നമ്മളെ, പോരാളികളും, സ്വാതന്ത്ര്യ മോഹികളുമാക്കിയത് എന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു  അരങ്ങും, അണിയറയും സംഘടിപ്പിച്ചlഅതിജീവന നാടകത്തിന് എടപ്പാൾ നാടക അരങ്ങ് ഒരുക്കിയ വേദിയിൽ നടന്ന സാംസ്കാരിക സദസ്സ്  ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടകാചാര്യൻ ടിയാർ സിയുടെ സ്മരണാർത്ഥം എടപ്പാൾ നാടക അരങ്ങ് ഏർപ്പെടുത്തിയ പുരസ്കാരം വേദിയിൽ വെച്ച്ആലങ്കോട് ലീലാകൃഷ്ണൻr മുഹമ്മദ് പേരാമ്പ്രക്ക് നൽകി വിവിധ രാഷട്രീയ സംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ  സിനിമ നടൻ ശിവജി ഗുരുവായൂർ നയിച്ച അതിജീവന യാത്രയിലെ മുഴുവൻ കലാകാരൻമാരെയും പൊന്നാടയണിച്ച് സ്വീകരിച്ചു ,നിർധന കലാകാരൻമാരെ സഹായിക്കുന്നതിനുള്ള ധനസഹായം എടപ്പാൾ നാടക അരങ്ങ് അടക്കം വിവിധ സാംസ്കാരിക സംഘടനകൾ വേദിയിൽ വെച്ച് നാടകയാത്ര സംഘത്തിന്കൈമാറി.

 പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു
ശിവജി ഗുരുവായൂർ, മുഹമ്മദ് പേരാമ്പ്ര, കഴുങ്കിൽ മജീദ്, കെ പി റാബിയ, സുധീർ ബാബു ,ദാസ് കുറ്റിപ്പാല.രജനി മുരളി, കെ സദാനന്ദൻ.നാദം ബൈജു.സി ബാലസുബ്രമണ്യൻ' നാസർ എടപ്പാൾ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments