പൊന്നാനി: കടലിലുണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നവരെ കണ്ടെത്താനും രക്ഷാദൗത്യത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രാദേശിക സുരക്ഷ സമിതികള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന് പറഞ്ഞു.
പൊന്നാനിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതിെന്റ ആവശ്യകതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. ഇതിനായി അടുത്തയാഴ്ചതന്നെ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം വിളിക്കും.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള സുരക്ഷ ഉപകരണങ്ങള്‍ ഫിഷറീസ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
ഇത് വേഗത്തില്‍ വിതരണം ചെയ്യാനും, ഇവ ആവശ്യമായ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും തുടര്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാറിെന്റ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുണ്ട്. ഹെലികോപ്ടര്‍ വീണ്ടും എത്തിച്ച് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കടലില്‍ അപകടത്തില്‍ പെട്ടവരുടെ വീടുകളിലും പൊന്നാനി ഹാര്‍ബറിലും മന്ത്രി സന്ദര്‍ശനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീന്, നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം, എം.എ. ഹമീദ്, യു.കെ. അബൂബക്കര്‍, കെ.എ. റഹീം എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments