വെളിയംകോട് ഗ്രാമ പഞ്ചായത്ത്
ഐ. സി.ഡി. എസ് വാർഷികം ആഘോഷിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് തല ഐ .സി .ഡി എസിന്റെ നാല്പത്തിയാറാം വാർഷികാഘോഷവും , പ്രദർശനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
പഞ്ചായത്തിന് കീഴിലുള്ള 32 അംഗനവാടികളുടെ നേത്യത്വത്തിൽ കരകൗശല പ്രദർശനം ,
ധാന്യങ്ങൾ കൊണ്ടുള്ള പൂക്കളം , അംഗനവാടി ജീവനക്കാർ തയ്യാറാക്കിയ മധുര പലഹാരങ്ങൾ , മറ്റ് ഭക്ഷ്യ വസ്തുക്കൾ വിവിധതരം പായസങ്ങൾ എന്നിവയുടെ ഭക്ഷ്യ മേളയും സംഘടിപ്പിച്ചു .
കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹ്യക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , സെക്രട്ടറി കെ. കെ. രാജൻ സൂപ്പർവൈസർ പി. അംബിക , മെമ്പർമാരായ പി. പ്രിയ , റസ് ലത്ത് സെക്കീർ , ടീം ലീഡർ - കെ സ്മിത തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ
പഞ്ചായത്ത് ജനപ്രതിനിധികൾ , ജീവനക്കാർ , അംഗനവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments