എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഇന്ന് രാത്രി ഒൻപത് മുതൽ നാളെ കാലത്ത് വരെ
തൃശൂര്‍നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന റോഡാണ് അടച്ചിടുന്നത്. ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിയന്ത്രണം. അടുത്ത ദിവസങ്ങളില്‍ ഭാഗികമായും നിയന്ത്രണം ഉണ്ടായിരിക്കും. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
നിലവിലെ കാനകള്‍ പൊളിച്ച് നീക്കിയാകും വീതി കൂട്ടുന്ന പ്രവൃത്തികള്‍ നടക്കുക. അതേസമയം പെട്രോള്‍ പമ്ബിന് സമീപത്തെ സ്ഥലത്ത് ഇന്‍റര്‍ലോക്ക് വിരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. റോഡിനോട് ചേര്‍ന്ന തൃശൂര്‍ റോഡിലെ സ്ഥലത്ത് ഇന്‍റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തികള്‍ പെട്രോള്‍ പമ്ബുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാന പാത നവീകരണത്തിന്‍െറ ഭാഗമായി റോഡിനും പമ്ബിനും ഇടയിലുള്ള ഈ സ്ഥലം താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് റവന്യു അധികൃതര്‍ ഈ സ്ഥലം പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ മാറ്റിയിടുകയായിരുന്നു. എന്നാല്‍, നിലവിലെ തര്‍ക്കത്തിന്‍െറ സാഹചര്യത്തില്‍ വീണ്ടും അളന്ന് തിട്ടപ്പെടുത്തി ഇന്‍റര്‍ലോക്ക് വിരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 31ന് കെ.ടി. ജലീല്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓട്ടോ, ടാക്സി പാര്‍ക്കിങ്ങുകള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments