വെളിയംകോട് ഹയർ സെക്കൻഡറി സ്കൂളിനുള്ള അടിസ്ഥാന സൗകര്യം വർദ്ധിപിക്കും; മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ.
വെളിയംകോട് ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ ശുചീകരണ പ്രവർത്തികൾക്ക് തുടക്കമായി.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നടത്തുന്ന ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.കെ. സുബൈർ നിർവ്വഹിച്ചു. സ്കൂളിൽ സ്റ്റേജ് നിർമ്മാണത്തിനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച് കിട്ടുന്നതിനു വേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി .
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ , വാർഡ് മെമ്പർ പ്രിയ , PTA പ്രസിഡൻ്റ് അയിരൂർ മുഹമ്മദലി , SMC ചെയർമാൻ ഗിരിവാസൻ , സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമാൻ വി.കെ. ബേബി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഷാജി കാളിയത്തേൽ , പ്രിൻസിപ്പൽ ഷംസുദ്ദീൻ , പ്രധാനാധ്യാപിക പ്രസന്ന എന്നിവർക്കു പുറമേ രക്ഷിതാക്കളും നാട്ടുകാരും , അധ്യാപകരും മറ്റു ജീവനക്കാരും സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments