" മേലേക്കാവിലമ്മ " പ്രകാശനം നടന്നു.
വിജയദശമി ദിനത്തിൽ മൂക്കുതല ഭഗവതിയെ കുറിച്ചുള്ള ഭക്തി ഗാനം
" മേലേക്കാവിലമ്മേ " എന്ന ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു.
മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ വൽസലൻ നരണിപ്പുഴ ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി പി.എൻ കൃഷ്ണമൂർത്തിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
പ്രഗിലേഷ് ശോഭ രചനയും ആവിഷ്കാരവും നിർവഹിച്ച ഭക്തി ഗാന വിഡിയോ ആൽബത്തിന്റെ സംഗീതം സക്കീർ സരിഗയും ആലാപനം സൗമ്യ നാരായണനുമാണ്.
ചടങ്ങിൽ ശങ്കരനാരായണൻ പന്താവൂർ, സുരേഷ് കണ്ടമ്പുള്ളി , ഉണ്ണികൃഷണൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ഗാനം റിയൽ മീഡിയ ചാനനിൽ പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments