പ്രകൃതിസംരക്ഷണം, ജീവകാരുണ്യം, മതസൗഹാർദ്ദം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിൽ വിശ്വശാന്തിക്കായി നടത്തിവരാറുള്ള നവരാത്രി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ സമാപിച്ചു.
ആശ്രമാധിപൻ ശ്രീ ശ്രീ ആര്യ മഹർഷി ശാസ്ത്രീയ സിദ്ധാന്തങ്ങൾ അടിത്തറയാക്കി ചിട്ടപ്പെടുത്തിയ താവത് എഫക്റ്റ് എന്ന സ്വീകാര്യകലയെ ആസ്പദമാക്കിയുള്ള നവരാത്രി ഹോമം, 10 ദിവസവും പരിപൂർണ്ണ ജലോപവാസം അനുഷ്ഠിച്ചായിരുന്നു നിർവ്വഹിച്ചത്.
ഓരോ ദിവസവും വ്യത്യസ്ത ദേവീ ഭാവങ്ങളിൽ പ്രകൃതിയെ ആരാധിച്ച് നടത്തിയ ഹോമം, ഗ്രന്ഥപൂജയെടുപ്പ് എന്നിവക്ക് ശേഷം വിജയദശമി ദിനത്തിൽ ആര്യമഹർഷി കുട്ടികളെ എഴുത്തിനിരുത്തി.
രാവിലെ ആശ്രമാങ്കണത്തിൽ നടന്ന ആത്മീയ സംഗമം കുന്നംകുളം സെന്റ്.ജോൺസ് ബഥനി സ്കൂൾ പ്രിൻസിപ്പാൾ ഫാ. പത്രോസ്
ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫാ. പത്രോസ് മഹർഷിക്ക് പഞ്ചാമൃതം നൽകി പത്ത് ദിവസത്തെ ജലോപവാസം സമാപിപ്പിച്ചു.
കരീം പന്നിത്തടം മുഖ്യപ്രഭാഷണം ചെയ്തു.
പ്രശസ്ത മേള വിദ്വാൻ വെള്ളിത്തിരുത്തി ഉണ്ണിനായർ, കലാഭവൻ ബാദുഷ, ബാലചന്ദ്രൻ വടാശ്ശേരി, ആര്യനാമിക എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments