പ്രവേശനോൽസവത്തിനൊരുങ്ങി വന്നേരി ഹൈസ്കൂൾ
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാൻ പോകുന്നു. കഴിഞ്ഞ ഒന്നര വർഷക്കാലമായി അടഞ്ഞുകിടന്ന ക്ലാസുമുറികളും, പരിസരവും വൃത്തിയാക്കലും , അണു വിമുക്തമാക്കലും വലിയൊരു ശ്രമകരമായ പ്രവൃത്തിയാണ്. പ്രത്യേകിച്ച് ആറര ഏക്കർ വിസ്തൃതിയുള്ളതും , ഏകദേശം 45 ൽ പരം ക്ലാസ്സ് മുറികളുമുള്ള വന്നേരി ഹയർസെക്കണ്ടറി സ്കൂളിന്റെ കാര്യത്തിൽ ആയത് വളരെയധികം ബുദ്ധിമുട്ടേറിയ പ്രവർത്തനം തന്നെയായിരുന്നു. വടക്കേക്കാട് അഭയം പാലിയേറ്റീവ് , ഓർമ്മകളിൽ വന്നേരി തറവാട് ഗ്രൂപ്പ് , ഓർമ്മകളിൽ വന്നേരി, TAS പെരുമ്പടപ്പ് , സേവാ ഫൗണ്ടേഷൻ , പി.ടി. എ , പെരുമ്പടപ്പ് പഞ്ചായത്ത് ഭരണസമിതി , സ്കൂൾ മാനേജർ, സ്റ്റാഫ് തുടങ്ങിയവരുടെ സഹകരണത്തോടേയും , അവരുടെ നേതൃത്വത്തിലും ഇന്ന് എല്ലാ ക്ലാസ്സ് മുറികളും വൃത്തിയാക്കി, അണുവിമുക്തമാക്കാനും, സ്കൂൾ പരിസരം പരിപൂർണ്ണമായും വൃത്തിയാക്കി മനോഹരമാക്കാനും സാധിച്ചു.
സേവാ ഫൗണ്ടേഷനു വേണ്ടി , ശ്രീ. സക്കറിയ സ്കൂളിലേയ്ക്ക് ഒരു ഫോഗിങ്ങ് മെഷീനും, നൽകി.
പി.ടി.എ വൈസ്.പ്രസിഡണ്ട് ശ്രീ. അഷറഫ് വന്നേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പി.ടി എ. പ്രസിഡണ്ട് ശ്രീ.സി എം ഷമീർ ഉൽഘാടനം നിർവ്വഹിച്ചു സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം ശ്രീ.സുബൈർ , വാർഡ് മെമ്പർ ശ്രീമതി. അജീഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഓർമ്മയിലെ വന്നേരി തറവാട് ഗ്രൂപ്പിനു വേണ്ടി , ശ്രീമതി. സി.സരസ്വതി, ശ്രീ.സതീശൻ ഭട്ടതരിപ്പാട് , ശ്രീ.വാസു , ഓർമ്മകളിലെ വന്നേരി യ്ക്കു വേണ്ടി, ശ്രീ. സക്കറിയ , TAS പെരുമ്പടപ്പിനു വേണ്ടി മുഹമ്മദ് മുസ്തഫ, പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. റസാക്ക്, ശ്രീ. മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. എ.ശ്രീകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.എസ്. മണി മാഷ് നന്ദിയും രേഖപ്പെടുത്തി.
വന്നേരി നാടിന്റെ തിലകക്കുറിയായി നിൽക്കും വന്നേരി ഹയർസെക്കണ്ടറി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ,താങ്ങും , തണലുമായി നിൽക്കുന്ന എല്ലാവർക്കും വന്നേരി സ്കൂളിന്റെ പേരിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments