മൽസ്യ തൊഴിലാളികൾക്കായി മൂന്ന് ദിവസമായി ആഴകടലിൽ പൊന്നാനി തീരദേശ പോലീസിന്റെ തിരച്ചിൽ തുടരുന്നു.
കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിലിന് പുറമെ നാവിക സേനയും, ഹെലികോപ്ടറും, മറ്റ് നാടൻ വള്ളങ്ങളും തിരച്ചിലിൽ പങ്കാളികളാണ്. മന്ദലാംകുന്ന് നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി ഇന്നലെ വലയുടെ കഷണങ്ങൾ കണ്ടെത്തിയിരുന്നു.
പൊന്നാനി മുക്കാടിയിലുള്ള "റഫ്ക്കാന"
വള്ളത്തിലെ നാലു പേരെയാണ് കാണാതായത് . ഇതിൽ രക്ഷപ്പെട്ട മൽസ്യ തൊഴിലാളിയായ
മുക്കാടി സ്വദേശി ഹംസു പറമ്പിലിനെ
പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുഞ്ഞുമരക്കാരിയാക്കാനകത്ത് ബീരാൻ (മുക്കാടി) , ചന്തക്കാരന്റെ ഇബ്രാഹിം (മുക്കാടി) ,പുത്തൻപുരയിൽ മുഹമ്മദാലി (തെക്കേകടവ്) എന്നീ മൂന്ന് മൽസ്യ തൊഴിലാളികളെയാണ് ഇനി കണ്ടെത്താൻ
ഉള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments