Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൂട്ടുകാരനെ രക്ഷിച്ച മൂന്നാം ക്ലാസുകാരന് നഗരസഭയുടെ ആദരം



കൂട്ടുകാരനെ രക്ഷിച്ച മൂന്നാം ക്ലാസുകാരന് നഗരസഭയുടെ ആദരം 

കുന്നംകുളം നഗരസഭ പ്രദേശത്തെ തെക്കേപ്പറത്തുള്ള കാട്ടിലെ കുളത്തിൽ വീണ അലൻ എന്ന 6 വയസുകാരനെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷിച്ച വിദ്യാർത്ഥിക്ക് നഗരസഭയുടെ ആദരം. തെക്കേപ്പുറം കുറ്റിക്കാട്ടിൽ ശാമുവിൻ്റെ മകൻ അഭയിനെ (8)  നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മൊമെൻ്റോ നൽകി ആദരിച്ചു. 

നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം സുരേഷ്, ടി സോമശേഖരൻ, പ്രിയ സജീഷ്, സെക്രട്ടറി 
ടി കെ സുജിത് എന്നിവർ പങ്കെടുത്തു. 

കുട്ടികളെല്ലാം കുളിച്ച് കയറിയ നേരത്താണ് കൂട്ടുകാരനായ അലൻ കാൽ വഴുതി കുളത്തിലേക്ക് വീണത്. നല്ല ആഴമുള്ള കുളത്തിൽ കുട്ടി താഴ്ന്ന് പോകുന്നത് കണ്ട മൂന്നാം ക്ലാസിൽ പഠിക്കുന്ന അഭയ്  കുളത്തിലേക്കെടുത്ത് ചാടി അലൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുന്ന ആൽഭിയയാണ് അഭയിൻ്റെ സഹോദരി. അഭയുടെ അവസരോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിച്ചത്. അഭയുടെ പിതാവ് ശാമു നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളിയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments