വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേർന്നു.
എരമംഗലം -
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ( പി. ഇ . സി ) ചേർന്നു . ഒരു വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന സ്കൂളുകളുടെ അവസ്ഥ യോഗം വിലയിരുത്തി . സ്കൂൾ തുറക്കുന്നതിന് മുൻമ്പ് വാർഡ് മെമ്പർമാരുടെ നേത്യത്വത്തിൽ വിലയിരുത്തൽ സമിതി രൂപീകരിക്കുന്നതിനും , സ്കൂൾ പരിസ പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും സുരക്ഷാ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു .
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സ്പെഷൽ കെയർ സെന്റർ ആരംഭിക്കുന്നതിനും , ക്ലാസ് റൂമുകൾ അണുനശീകരണം നടത്തുന്നതിനും തീരുമാനിച്ചു . യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , ഷരീഫ മുഹമ്മദ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കെ . രാജൻ , ബ്ലോക്ക് പ്രോജക്റ്റ് കോ - ഓർഡിനേറ്റർ ഡോ: ഹരിയാനന്ദകുമാർ , യു ആർ . സി. ട്രെയ്നർ അജിത്ത് ലൂക്ക് , പഞ്ചായത്ത് വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മിനിടീച്ചർ , സി. ആർ. സി. കോ - ഓർഡിനേറ്റർ ഹേമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ജനപ്രതിനിധികൾ , പ്രധാനധ്യാപകർ തുടങ്ങിയർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments