സ്നേഹക്ക് സ്നേഹഭവനം ഒരുങ്ങുന്നു. നാട്ടുകാർ ഒന്നിക്കുന്നു ഭവനത്തിനായി .
പഠനത്തിൽ മിടുക്കിയായ പ്ലസ് വൺ വിദ്യാർത്ഥിനി എരമംഗലം പുഴക്കര തട്ടാങ്കര വേലായുധന്റെ മകൾ സ്നേഹക്കൊരു സ്നേഹഭവനം എന്ന സ്വപ്നത്തിന് സാക്ഷാൽക്കാരമാകുന്നു. വാർഡ് മെമ്പർ ഷീജ സുരേഷ്, നിസാർ കെ.വി., സുരേഷ് പാട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്നേഹഭവനം ഒരുങ്ങുന്നത്. ഇന്ന് നടന്ന കട്ടിളവെപ്പ് ചടങ്ങിൽ പി.ടി. അജയ് മോഹൻ , കല്ലാട്ടേൽ ഷംസു , ഡോക്ടർ ഉമറലി, ജലീൽ കിടത്തേൽ , CK പ്രഭാകരൻ, അനന്തകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വർഷങ്ങൾക്ക് മുൻപ് പട്ടയം നഷ്ടപ്പെട്ടതോടെ ഭവനത്തിനായി മറ്റു സർക്കാർ സഹായങ്ങൾ നഷ്ടമായ എസ്.സി. വിഭാഗത്തിൽ പെടുന്ന ഇവരുടെ ദയനീയവസ്ഥ നേരിട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഈ ഉദ്യമം. ഇതിനായി ഒരു അക്കൗണ്ടും ഇവർ ആരംഭിച്ചിട്ടുണ്ട്.
NIZAR KV
A/C NO:0594050000001407
IFSC. SIBL. 0000594
SIB MARANCHERY
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments