Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഡിപ്പോയിലെ മുപ്പത്തിനാല് സര്‍വ്വീസുകളില്‍ മുപ്പതോളം ബസുകളും നിരത്തിലിറങ്ങി



പൊന്നാനി ഡിപ്പോയിലെ മുപ്പത്തിനാല് സര്‍വ്വീസുകളില്‍ മുപ്പതോളം ബസുകളും നിരത്തിലിറങ്ങി

കോവിഡിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ച മൈസൂര്‍ സര്‍വ്വീസ്‌ ബുധനാഴ്‌ച മുതല്‍ പുനരാരംഭിക്കും. രാവിലെ 4 മണിക്കാണ്‌ പൊന്നാനിയില്‍ നിന്നുള്ള സര്‍വ്വീസ്‌. ഡിപ്പോയിലെ ആകെയുള്ള 34 സര്‍വ്വീസുകളില്‍ 30 ഓളം ബസുകളും നിരത്തിലിറങ്ങി.ഇതോടെ നഷ്‌ട കണക്കുകള്‍ മാത്രമുണ്ടായിരുന്ന ഡിപ്പോയില്‍ ആശ്വാസത്തിന്‌ വക നല്‍കി കളക്ഷനും വര്‍ധിക്കുന്നുണ്ട്‌. പൊന്നാനി-തിരൂര്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.തിരുവനന്തപുരത്തേക്കുള്ള മൂന്ന്‌ സര്‍വ്വീസുകള്‍ ഓടിത്തുടങ്ങി. പൊന്നാനി-കോഴിക്കോട്‌ 4 സര്‍വ്വീസും, ഒരു സൂപ്പര്‍ഫാസ്‌റ്റും സര്‍വ്വീസ്‌ ആരംഭിച്ചു.

കോയമ്ബത്തൂര്‍ സര്‍വ്വീസ്‌ പുനരാരംഭിക്കാനായില്ല. നിലവില്‍ മൂന്നര ലക്ഷം രൂപയോളമാണ്‌ പ്രതിദിന വരുമാനം. കോവിഡിന്‌ മുമ്ബ്‌ ശരാശരി ദിനംപ്രതി വരുമാനം നാല്‌ ലക്ഷത്തോളമായിരുന്നു. മുഴുവന്‍ ബസുകളും സര്‍വ്വീസ്‌ പുനരാരംഭിച്ചാല്‍ ട്രാക്കിലോടുമെന്ന പ്രതീക്ഷയിലാണ്‌ ഡിപ്പോ അധികൃതര്‍.

റിലേ സര്‍വ്വീസുകള്‍ക്ക്‌ പുറമെ ദീര്‍ഘദൂര ബസുകളും സര്‍വ്വീസ്‌ ആരംഭിച്ചിട്ടുണ്ട്‌. മൈസൂര്‍, എറണാംകുളം, പാലക്കാട്‌, കോഴിക്കോട്‌, ഗുരുവായൂര്‍, തിരൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളെല്ലാം പുനരാരംഭിച്ചു. എന്നാല്‍ കോയമ്ബത്തൂര്‍ സര്‍വ്വീസ്‌ ഇതുവരെ തുടങ്ങിയിട്ടില്ല. യാത്രക്കാരുടെ എണ്ണം പഴയത്‌ പോലെ ഇല്ലെങ്കിലും, നഷ്‌ടമില്ലാതെയാണ്‌ സര്‍വ്വീസുകള്‍ നടത്തുന്നത്‌. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാണ്‌ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments