യുവ കലാ സാഹിതി പൊന്നാനി മേഖലാ കമ്മറ്റി വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
KP ബഷീർ നഗറിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണ ചടങ്ങ് പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
വയലാർ അനുസ്മരണ പ്രഭാഷണം പ്രമുഖ വാഗ്മി അജിത് കൊളാടി നിർവ്വഹിച്ചു.
തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കി ബക്കർ മാറഞ്ചേരി ഒരുക്കിയ ഗാനസന്ധ്യയും അരങ്ങേറി.
പ്രഗിലേഷ് ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ സലാം മലയം കുളത്തേൽ അധ്യക്ഷനായി. ചടങ്ങിൽ പ്രദേശത്തെ പ്രതിഭകളായ കുഞ്ഞുക്ക, വിസ്മയ തുടങ്ങിയവരെ ആദരിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് ആദരവ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
വിക്രമൻ നമ്പൂതിരി, രാജൻ പ്രാരത്ത്, ജിയോ മാറഞ്ചേരി, VP ഗംഗാധരൻ ബഷീർ, രുദ്രൻ വാരിയത്ത്, സജീഷ് പെരുമുടിശ്ശേരി, ജാബിർ സിദ്ധിഖ്, അലി T മാറഞ്ചേരി, അഷ്റഫ് MC, ഷാഫി തവയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments