Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കലാകാരൻമാരുടെ ചരിത്ര ശേഖരണം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നാടിന് സമർപ്പിച്ചു.



കലാകാരൻമാരുടെ ചരിത്ര ശേഖരണം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നാടിന് സമർപ്പിച്ചു.

എടപ്പാൾ: കഴിഞ്ഞ നാന്നൂറ് വർഷത്തിനുള്ളിൽ കേരളത്തിൽ ജീവിച്ചിരുന്നവരും മൺമറഞ്ഞ് പോയിട്ടുള്ള വരുമായ  വാദ്യകലാകാരൻമാരുടെ ചരിത്രശേഖരണത്തിനായി എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യമാരംഭിച്ച ദൗത്യത്തിന് ശുഭപര്യവസാനം. കലാകാരൻമാരുടെ ചിത്രം സഹിതമുള്ള ചരിത്ര ശേഖരണം പൂർത്തിയായതിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച നടന്ന പ്രൗഡമായ ചടങ്ങിൽ  തായമ്പക കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നടത്തി.

ഷഡ്കാല ഗോവിന്ദമാരാർ മുതൽ കാസർകോട് മുതൽ തിരുവനന്തപുരയുള്ള പ്രദേശങ്ങളിൽ ജനിച്ച് പ്രതിഭ തെളിയിച്ച് മരിച്ചവരും പത്തുവർഷമായി ഈ രംഗത്തുള്ളവരുമായ കലാകാരൻമാരുടെ ചരിത്രമാണ് ശേഖരത്തിലുള്ളത്.
ഒരു വർഷമായി സോപാനം സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്നു വന്ന അതി കഠിനമായ ശ്രമങ്ങളുടെ ഫലമായാണ് ഇത്രയും വിവരങ്ങൾ ശേഖരിച്ചത്. 

ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, കുറുംകുഴൽ, സോപാന സംഗീതം എന്നീ വിഭാഗങ്ങളിലെ കലാകാരൻമാരുടെ വിവരങ്ങളാണ് ഇതിലുള്ളത്. വിവിധ തലങ്ങളാക്കി ഇവ ക്രോഡീകരിച്ച് ആർക്കും ഏതു നിമിഷവും പരിശോധിക്കാനും ഗവേഷണം നടത്താനുമുതകുന്ന വിധത്തിൽ പുസ്തകമാകുന്നതോടെ ഈ മേഖലയിൽ കേരളത്തിലാദ്യത്തെ ബൃഹദ്ഗ്രന്ഥമായി അതുമാറുമെന്ന് പ്രഖ്യാപനം നിർവഹിച്ച മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പറഞ്ഞു.
പഞ്ചവാദ്യകലാകാരൻ കരിയന്നൂർ നാരായണൻ നമ്പൂതിരി അധ്യക്ഷനായി. സോപാനം പ്രിൻസിപ്പൽ സന്തോഷ് ആലങ്കോട്, പ്രകാശ് മഞ്ഞപ്ര, ഉണ്ണി ശുകപുരം, മുരളി കണ്ടനകം, സിന്ധു ദിവാകരൻ, മണികണ്ഠൻ സോപാനം, സബിത സുധീഷ്, അജിത് സോപാനം, ആതിര വിജിൽദാസ്, കുറുങ്ങാട് വാസുദേവൻ  എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments