കെ.എസ്.ആർ.ടി.സി.യിൽ കണ്ടക്ടർ സീറ്റിൽ യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം.
എന്നാല്‍, വനിതാ കണ്ടക്ടര്‍മാരാണെങ്കില്‍ ഈ സീറ്റില്‍ സ്ത്രീ യാത്രക്കാരെ മാത്രമേ ഇരിക്കുവാന്‍ അനുവദിക്കുകയുള്ളൂ. യാത്രക്കാര്‍ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പു വരുത്തണം.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൂര്‍ണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്കടക്കം ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും സീറ്റുകള്‍ ഒഴിച്ചിട്ട് സര്‍വിസ് നടത്തുവാന്‍ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങള്‍ കര്‍ശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിയതായും സി.എം.ഡി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments