Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തെരുവുനായ ശല്യം രൂക്ഷം, ഉടൻ പരിഹരിക്കുക - വെൽഫയർ പാർട്ടി_



തെരുവുനായ ശല്യം രൂക്ഷം, ഉടൻ പരിഹരിക്കുക - വെൽഫയർ പാർട്ടി_

 എരമംഗലം :

എരമംഗലം, കളത്തിൽ പടി, നാക്കോല പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി വർദ്ധിച്ചു വരുന്നതിനും, നിശ്ചലമായ തെരുവ് വിളക്കുകൾ, വെള്ളക്കെട്ട് എന്നിവക്കും  ഉടൻ ശാശ്വതമായ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി എരമംഗലം, നാക്കോല യൂണിറ്റുകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

മദ്റസകളും സ്കൂളുകളും തുറക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ തെരുവ് നായയുടെ ശല്യം വിദ്യാർഥികൾക്കും മുതിർന്നവർക്കും വലിയതോതിലുള്ള പ്രയാസം സൃഷ്ടിക്കുമെന്നും തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

ബന്ധപ്പെട്ട അധികൃതരുമായി സമീപിച്ച് ഇതിനുള്ള പരിഹാരം ഉടൻ കാണുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച എരമംഗലം യുണിറ്റ് പ്രസിഡന്റ് കെ. അബൂബക്കർ പറഞ്ഞു. സെക്രട്ടറി  റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി യൂനുസ് , കെ. അഹമ്മദ് കുട്ടി, റജീഷ് പി എൻ എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments