വെളിയംകോട് പഞ്ചായത്തിൽ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണോൽഘാടനം നടന്നു.
എരമംഗലം - നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് തല വിദ്യാഭ്യാസ കമ്മിറ്റിയുടെ (PEC ) രണ്ടാംഘട്ട യോഗം ചേരുകയുണ്ടായി.
പ്രസ്തുത ചടങ്ങിൽ വെച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും 2020 -2021 വാർഷിക പദ്ധതിയിലുൾപ്പെട്ട എസ് . സി . വിഭാഗത്തിലുൾപ്പെട്ട വിദ്യാർത്ഥികൾക്കുള്ള LAP TOP വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .
ആരോഗ്യ - വിദ്യാഭ്യാസ ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , ഷരീഫ മുഹമ്മദ് , ഗ്രാമപഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ , സെക്രട്ടറി കെ. കെ . രാജൻ , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു , അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത , ബ്ലോക്ക് പ്രോജക്ട് കോ - ഓർഡിനേറ്റർ , ഡോ: ഹരിയാനന്ദകുമാർ , സി. ആർ. സി . കോ ഓർഡിനേറ്റർ ഹേമ ടീച്ചർ , ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ നിർവ്വ ഉദ്യോഗസ്ഥൻ മിനി ടീച്ചർ , യൂത്ത് കോ - ഓർഡിനേറ്റർ ഫാറൂഖ് വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments