നിരോധിത ഡബിള്‍ നെറ്റ് വലകൾ ഉപയോഗിച്ച് മൽസ്യ ബന്ധനം; പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്ടം.
ഈ രീതിയിലുളള മീന്‍പിടുത്തം തീരദേശമേഖലകളില്‍ സംഘര്‍ഷത്തിനും വഴിവച്ചിട്ടുണ്ട്. ഫിഷറീസ് അധികൃതര്‍ പരിശോധന നടത്താത്തതാണ് നിരോധിത വലകളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണമെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.
നിരോധിത വലകള്‍ ഉപയോഗിച്ച് രണ്ട് ബോട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന മീന്‍ പിടുത്ത രീതിയാണ് പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍നെറ്റ് വല ഉപയോഗിച്ചുള്ള മീന്‍ പിടുത്തം. ഇത്തരത്തിലുളള വലകളുപയോഗിച്ചുളള മീന്‍പിടുത്തം സംസ്ഥാനത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. മീറ്ററുകളോളം നീളമുള്ള വലിയ വല ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ട് മുതല്‍ മുകളില്‍ വരെയുള്ള മീന്‍ സമ്ബത്ത് പെയര്‍ ട്രോളിംഗ് വഴി കരയിലെത്തും.
മല്‍സ്യ സമ്ബത്ത് നശിക്കുകയും കടലിന്‍റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്ന രീതിയാണ് ഡബിള്‍ നെറ്റ് ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം. ഈ രീതി ഉപയോഗിക്കുമ്ബോള്‍ തീരെ ചെറിയ മീന്‍ കുഞ്ഞുങ്ങള്‍ പോലും വലയില്‍ കുരുങ്ങും. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബോട്ടുകളാണ് കേരള തീരത്ത് ഇത്തരത്തിലുളള മല്‍സബന്ധനം കൂടുതലായി നടത്തുന്നത്. ഇത്തരം രീതികള്‍ തടയാനായി ഫിഷറീവ് വകുപ്പ് പരിശോധന നടത്താറുണ്ടെങ്കിലും നിയമലംഘകര്‍ക്ക് ഇതൊന്നും തടസമാകുന്നില്ല.
ഒരു ദിവസം ഡബിള്‍ നെറ്റ് ഉപയോഗിച്ച് മീന്‍ പിടിച്ചാല്‍ പരമ്ബരാഗത തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം മിന്‍ കീട്ടാതാകും. അങ്ങനെ നിര്‍ത്തിയിട്ടിരിക്കുന്ന വള്ളങ്ങള്‍ ഏറെയാണ്. നിരോധിച്ച രാത്രികാല ട്രോളിംഗും കേരള തീരങ്ങളില്‍ സജീവമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. അതേസമയം, പരിശോധനയും ഡെബിള്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കലും മുറപോലെ നടക്കുന്നു എന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments