ആറാമത് സംസ്ഥാന സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ യോഗ ചാമ്പ്യഷിപ്പിന് തിരൂരില്‍ തുടക്കം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലാണ് ചാമ്ബ്യന്‍ഷിപ്. കായിക മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.
ജില്ലകളിലെ യോഗാസന ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വിജയിച്ച യോഗസന, ആര്‍ട്ടിസ്റ്റ്, സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക് പെയര്‍, ഫ്രീഫ്ലോ, പ്രഫഷനല്‍ യോഗാസന മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാന ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളിലാണ് മത്സരം. ജില്ല ആദ്യമായാണ് സംസ്ഥാന യോഗ ചാമ്ബ്യന്‍ഷിപ്പിന് വേദിയാവുന്നത്. 46ാമത് ദേശീയ ചാമ്ബ്യന്ഷിനുള്ള സംസ്ഥാന ടീമിനെ ഇവിടെനിന്ന് തെരഞ്ഞെടുക്കും.
ചടങ്ങില്‍ ഡോ. രാജഗോപാല്‍, ബാലകൃഷ്ണസ്വാമി, കൈനിക്കര ഷാഫി ഹാജി, മൊയ്തീന് കുട്ടി തൂമ്ബില്‍, അബ്ദുല്‍ ഖാദര്‍ കൈനിക്കര, ആലങ്കോട് സുരേഷ്, അഡ്വ. പി. ബാലചന്ദ്രന്, വി.പി. സക്കരിയ, അഡ്വ. എസ്. ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments