മണ്ഡലകാലം ഉണരും, അയ്യപ്പൻ വിളക്കും അഖണ്ഡനാമങ്ങളും ആഘോഷിക്കാൻ ക്ഷേത്ര കമ്മറ്റികൾ ഒരുങ്ങി.
ശബരിമല മണ്ഡല ദർശന കാലഘട്ടത്തിലെ പ്രധാന ആചാരമായ അയ്യപ്പൻ വിളക്കുകൾ നടത്താനായി പല ക്ഷേത്ര കമ്മറ്റികളും ദേവസ്വങ്ങളും തീരുമാനമെടുത്തു. തീരുമാനത്തിൽ ഏറെ സന്തോഷമെന്നും വിളക്കു കുറിക്കൽ എന്ന ചടങ്ങ് തുടരുന്നുവെന്നും ചിറമനേങ്ങാട് അയ്യപ്പൻ വിളക്ക് സമിതി ഗുരുസ്വാമി വാസുണ്ണി സ്വാമി പറഞ്ഞു.
മണ്ഡകാലത്ത് വൃശ്ചികം ആരംഭിച്ചാൽ പിന്നീടുള്ള രണ്ട് മാസം ഏകദേശം മുഴുവൻ ദിനങ്ങളിലും അയ്യപ്പൻ പാട്ടും ആചാരവും കൊണ്ടാടുന്ന ഇവരെ തേടി ക്ഷേത്ര കമ്മറ്റിക്കാര്യം ഭക്തൻമാരും എത്തി തുടങ്ങി. ഈ മണ്ഡലകാലത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ആചാരനുഷ്ഠാനങ്ങൾ നടത്താനാകും എന്നാണ് പ്രതീക്ഷയെന്നും വാസുണ്ണി ഗുരുസ്വാമി കൂട്ടിച്ചേർത്തു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ഷേത്രങ്ങൾ അഖണ്ഡനാമങ്ങളും അയ്യപ്പൻ പാട്ടും മുഴങ്ങുമെന്നും പ്രതീക്ഷിക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments