സഹ ജീവികൾക്ക് കരുതലായി റൈറ്റ്സ് പാലിയേറ്റിവ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പെരുമ്പടപ്പ് : റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ:ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പെരുമ്പടപ്പ് റൈറ്റ്സ് കോണ്ഫറൻസ് ഹാളിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പ് പെരുമ്പടപ്പ് പ്രദേശങ്ങളിലെ വിവിധ കൂട്ടായ്മകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. റൈറ്റ്സ് പാലിയേറ്റിവ് കെയർ മെഡിക്കൽ ഓഫീസർ Dr.നബീൽ തയ്യിൽ ക്യാമ്പ് ഉദ്ഘടനം ചെയ്തു. 80 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 57 പേർ രക്തദാനം നടത്തി, രക്തദാനം നിർവഹിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് ക്യാമ്പിൽ വിതരണം ചെയ്തു.
ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ റൈറ്റ്സ് പാലിയേറ്റീവ് കെയർ ഭാരവാഹികളുടെ പ്രവർത്തനം ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത് മെമ്പർ AK.സുബൈർ
റൈറ്റ്സ് ജനറൽ സെക്രട്ടറി സി ഇബ്രാഹിംബികുട്ടി മാസ്റ്റർ, ട്രഷറർ സഗീർ മാസ്റ്റർ ,അഹമ്മു കുവ്വക്കട്ടയിൽ ,ഹസനുൽ ബന്ന, വി.വി .ഷബീർ, ഷഫീക്ക് ചന്ദനത്ത്, ഹസീന റകീബ്, സജിത, സുഫാദ്, SIP വളണ്ടിയേഴ്‌സ്, റൈറ്റ്സ് സ്റ്റാഫ്, വനിതാ വിങ് എന്നിവരും BDK ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹിജാസ് മാറഞ്ചേരി, അജി കോലളമ്പ്, നൗഷാദ് അയങ്കലം, അലി ചെക്കോട്, താലൂക്ക് കോർഡിനേറ്റർമാരായ സുജിത്ത് പൊൽപ്പാക്കര, അഫ്‌സൽ കോലത്ത്, അമീൻ മാറഞ്ചേരി, അഭിഷേക് പാലപ്പെട്ടി എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
നിരവധി മനുഷ്യ സ്നേഹികളാണ് തങ്ങളുടെ തിരക്കുകളെല്ലാം മാറ്റി വെച്ച് കൊണ്ട് പുണ്യ ദനത്തിനായി ഓടിയെത്തിയത്. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം റൈറ്റ്സ് പാലിയേറ്റീവ് കെയർ പ്രവർത്തകരെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments