മാറഞ്ചേരി തുറുവാണം റോഡിൽ വെള്ളം കയറി; പരിഹാരശ്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പെയ്ത കനത്ത മഴയിൽ തുറുവാണം റോഡിലേക്ക് വീണ്ടും വെള്ളം കയറി. കയറിയ വെള്ളം യാത്രക്കാർക്ക് ഉണ്ടാവുന്ന പ്രയാസം വിലയിരുത്താനും തോണി ഇറക്കാൻ ഉള്ള സാധ്യത വിലയിരുത്താനുമായി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്തും വൈസ് പ്രസിഡന്റും സ്ഥലം സന്ദർശിച്ചു.
തോണി ഇറക്കേണ്ട സാഹചര്യമാണ് നിലയിൽ സംജാതമായിരിക്കുന്നതെന്നും മഴയിൽ മാറ്റമുണ്ടായാൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കഴിഞ്ഞ വർഷം സ്പീഡ് ബോട്ട് ഉപയോഗിച്ചായിരുന്നു പ്രദേശത്ത് യാത്ര സജ്ജമാക്കിയത്. പുതിയ പാലം വരുന്നു എന്നതാണ് ദ്വീപുകാരുടെ ഏക സ്ഥിരം യാത്രാ പ്രതീക്ഷ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments