നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടു ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പത്ത് വർഷത്തിന് ശേഷം പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ബൈക് മോഷണം വാഹനം തടഞ്ഞ് നിർത്തി കവർച്ച എന്നി കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പുതു പൊന്നാനി പൂളക്കൽ ഹസൻ കൂരിക്കളുടെ മകൻ ഫിർദൗസ് ആണ് പിടിയിൽ ആയത്.. ചാവക്കാട് മറ്റൊരു വിവാഹം കഴിച്ചു ഒളിവിൽ കഴിഞ് വരവേ ആണ് പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിൽ ആയത്..വളാഞ്ചേരി,ചങ്ങരംകുളം,കുറ്റിപ്പുറം,തിരൂർ പൊന്നാനി, എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണ്.
പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദ് എസ് ഐ സുരേഷ് ഇ എ, സി പി ഓ മാരായാ നാസർ അനിൽ പ്രവീൺ വിഷ്ണു നാരായണൻ എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പാലപ്പെട്ടി അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞ പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.പാലപ്പെട്ടി മേഖലയിൽ വധശ്രമം വീട് ആക്രമിക്കല് ഉൾപടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ചാവക്കാട് തിരുവത്ര കാട്ടിലകത് അബ്ദുൽ കാദർ മകൻ അലി എന്ന സ്കിഡ് അലിയെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments