എരമംഗലത്തെ റോഡിലെ ഗർത്തം; മന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ടീം ഇ ആർ എം ന്റെ പരാതി; നവംബർ പതിനഞ്ചിനുള്ളിൽ പണി പൂർത്തികരിക്കുമെന്ന് കരാറുകാരന്റെ ഉറപ്പ്.
കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ എരമംഗലത്ത് നൂറിലധികം മീറ്റർ റോഡ് അടർന്നു പോവുകയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ എരമംഗലത്തെ സാമൂഹ്യ സാംസ്കാരിക കാരുണ്യ സംഘടന ടീം ഇ. ആർ. എം. പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊന്നാനി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫിസർക്കും അസിസ്റ്റന്റ് എൻജിനിയർക്കും പരാതി നൽകി.
തുടർന്ന് റോഡിലെ ശോചനീയവസ്ഥയുടെ ഗൗരവം കരാറുകാരനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം പതിനഞ്ചിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ടീം ഇ ആർ എം അംഗങ്ങൾ മടങ്ങിയത്.
ടീം. ഇ ആർ എം അംഗങ്ങളായ ജിഷാദ് ഒലിയിൽ , ഷറഫുദ്ധീൻ , റഫീഖ്, റിനീഷ്, സുരേഷ് പൂങ്ങാടൻ , പ്രഗിലേഷ് തുടങ്ങിയവർ ഉദ്യോഗസ്ഥർക്ക് നിജസ്ഥിതികൾ വ്യക്തമാക്കി നിവേദനം സമർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments