Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയ അംഗീകാരത്തിന്റ നിറവിൽ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി .


ദേശീയ  അംഗീകാരത്തിന്റ നിറവിൽ  ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി .

തിരൂർ : ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക് NABH അംഗീകാരം ലഭിച്ചു . ഇതാദ്യമായാണ് തിരൂരിലെ ഒരു   ആശുപത്രിക്ക്   NABH അംഗീകാരം ലഭിക്കുന്നത് . പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ആശുപത്രിക്ക് NABH അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായാണ്.
നിലവിൽ ആന്ജിയോപ്ലാസ്റ്റി , മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെയാണ് ആശുപത്രി പ്രവർത്തിച്ചു വരുന്നത് . പ്രഖ്യാപന ചടങ്ങ്   ബഹു രാജ്യസഭാ എം പി ശ്രീ എം വി ശ്രേയാംസ് കുമാർ ഉദ്‌ഘാടനം ചെയ്തു .  

 ചടങ്ങിൽ   ഡോ.സന്തോഷ് കുമാരി അധ്യക്ഷത വഹിച്ചു .  ഡോ. സി. വി. ജമാലുദ്ധീൻ സ്വാഗതവും
ഐശ്വര്യ ജേക്കബ് നന്ദിയും പറഞ്ഞു .
NABH സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ  എ. ശിവദാസൻ  ഏറ്റുവാങ്ങി.
റിപ്പോർട്ട് കെ. ശുഐബ്  അലി അവതരിപ്പിച്ചു.
ഓക്സിജൻ ക്ലബ്‌ 2nd ബാച്ച് ഉദ്ഘാടനം
ആശുപത്രി  ഡയറക്ടർ എ.പി. സുദേവൻ
 നിർവഹിച്ചു.
തുടർന്ന് എം സ് ബാബുരാജ് അനുസ്മരണവും ശ്രീ ഷബീർ അലിയുടെ ഗസൽ സന്ധ്യയും സംഘടിപ്പിച്ചു .   രാത്രി 10   മണിക്ക് ശ്രീ .ശ്രീധരൻ മാഷുടെ നേതൃത്വത്തിൽ
വാനനിരീക്ഷണവും നടന്നു . ചടങ്ങിന്
ഡയറക്ടർമാരായ ബാവക്കുട്ടി,മുഹമ്മദാലി,
ഡോ. സാവിത്രി,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  നൗഷാദ്  അരീക്കോട് എന്നിവർ നേതൃത്വം നൽകി .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments