Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു.


വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ.  ജനറൽ ബോഡി യോഗം നടന്നു.

 യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സുബൈർ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശീ. ജലീൽ കുന്നനയിൽ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് സബ് ഇൻസ്പക്ടർ ശ്രീ . പൌലോസ് സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ശ്രീകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു .

 പ്രിൻസിപ്പാൾ ശ്രീമതി. ജിംസി ജെയിംസ് സ്വാഗതമാശംസിച്ച യോഗത്തിൽ , മാനേജർ ശ്രീമതി. രമണീ അശോകൻ , വാർഡ് മെമ്പർ ശ്രീമതി. അജീഷ , സീനിയർ അസിസ്റ്റന്റ് ശ്രീ. ടി.കൃഷ്ണദാസ് , ഒ അബ്ദുൾ സമദ് മാഷ് , ശ്രീ.ജയപ്രകാശ്, എന്നിവർ സംസാരിച്ചു. 
പി.ടി.എ പ്രസിഡണ്ടായി ശ്രീ സമീറിനേയും , വൈസ്. പ്രസിഡണ്ടായി ശ്രീ. അഷറഫിനേയും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ഖാനിഷ് ഫാത്തിമ്മ യേയും തെരഞ്ഞെടുത്തു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകളും , ക്ലാസ്സ് മുറികൾ അണുവിമുക്തമാക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
വിവിധ സന്നദ്ധ സംഘടനകളേയും, പൂർവ്വ വിദ്യാർഥികളേയും ഉൾപ്പെടുത്തി  , PTA ആഭിമുഖ്യത്തിൽ 26/10/21 മുതൽ ക്ലാസ്സ് മുറികളും , ബെഞ്ചുകളും , ഡസ്ക്കുകളും അണുവിമുക്തമാക്കാനും തീരുമാനിച്ചു. നവംബർ 1 ന് ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രവേശനോത്സവം ആഘോഷമായി തന്നെ നടത്താനും തീരുമാനിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments