പതിവു തെറ്റിയില്ല; കരിമ്പും കച്ചവടക്കാരുമെത്തി, പുത്തൻ പള്ളി ആണ്ട് നേർച്ചക്ക് നാളെ പര്യവസാനം .
പാരമ്പര്യത്തിന്റെയും പഴമയുടെയും പ്രതാപം നിലനിർത്തി പുത്തൻ പള്ളി ആണ്ട് നേർച്ചക്ക് നാളെ സമാപനം. ഇന്ന് രാത്രിയും നാളെയുമാണ് സാധാരണ ഗതിയിൽ കുടുബങ്ങളും കുട്ടികളും കൂടുതലായി പെരുമ്പടപ്പിൽ എത്താറ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് നടക്കുന്ന ഈ വർഷത്തെ ആണ്ട് നേർച്ചയിലും പൊതുജന പങ്കാളിത്തം ഏറെയാണ്.
നാളെ ആണ്ട് നേർച്ചയോടനുബന്ധിച്ച് മഹല്ല് നിവാസികൾക്ക് ജാറം കമ്മറ്റി അന്നദാനം വിതരണം ചെയ്യുന്നുണ്ട്. ചെറുതും വലുതുമായ വഴിയോര കച്ചവടക്കാർ പെരുമ്പടപ്പിന്റെ പാതയോരങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.
രാത്രിയിൽ ആണ്ട് നേർച്ച കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ തന്നെയാണ് കച്ചവടക്കാരുടെ പ്രതീക്ഷയും. റിയൽ മീഡിയ
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments