Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ഗൈഡൻസ് സെൻ്റർ ഉൽഘാടനം ചെയ്തു


എരമംഗലം ഗൈഡൻസ് സെൻ്റർ ഉൽഘാടനം ചെയ്തു                    

എരമംഗലം: നാടിൻെറ നന്മക്കും സഹജീവികൾക്കാശ്വാസമായും സ്ഥാപിതമായ എരമംഗലം ഗൈഡൻസ് സെൻററിൻെറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി. ടി. അബ്ദുല്ലക്കോയ തങ്ങൾ നിർവഹിച്ചു.

സമൂഹത്തിൻ്റെ സാംസ്കാരികവും ധാർമ്മികവുമായ മുന്നേറ്റത്തിന് കരുത്ത് പകരുവാനും മറ്റെല്ലാ പരിഗണനകൾക്കുമതീതമായി, അർഹതപ്പെട്ട മനുഷ്യർ എന്ന നിലയിൽ പ്രദേശവാസികളുടെ ജീവിത പ്രശ്നങ്ങൾക്ക് മാർഗദർശനം നൽകാനും ഗൈഡൻസ് സെൻററിലൂടെ സാധിക്കേണ്ടതാണെന്ന് ഉൽഘാടകൻ ചൂണ്ടിക്കാട്ടി .

കരിയർ ഗൈഡൻസ്, കാർഷിക, വിദ്യാഭ്യാസ ബോധവൽക്കരണങ്ങൾ,  ധാർമ്മികമായ ശിക്ഷണ- പരിശീലനങ്ങൾ, അവശ്യ സേവന നിർദേശങ്ങൾ, ആരോഗ്യ, ചികിൽസാ ബോധവൽക്കരണങ്ങൾ, ആരോഗ്യകരമായ സൗഹൃദ സംവാദങ്ങൾ , ശിൽപ ശാലകൾ   തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങൾക്ക്  അവലംബമാകും വിധമാണ് ഗൈഡൻസ് സെൻറർ രൂപ കൽപന ചെയ്തിരിക്കുന്നതെന്നും സംഘടനാ പക്ഷപാതിത്വങ്ങളില്ലാതെ നാടിനും ജനങ്ങൾക്കും പ്രയോജനകരമായ എല്ലാ  പ്രവർത്തനങ്ങൾക്കും ഗൈഡൻസ് സെൻറർ ലഭ്യമാക്കുമെന്നും അധ്യക്ഷത വഹിച്ച സ്വാഗത സംഘം ചെയർമാൻ എം.സി.നസീർ വ്യക്തമാക്കി. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ശംസു, പഞ്ചായത്ത് വികസന വകുപ്പ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ.ഇബ്രാഹിം തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നിർവ്വഹിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ കെ.എ.ജമാൽ സ്വാഗതവും  കൺവീനർ കെ.അബൂബക്കറും നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments