Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിംഗ് നടന്നു.



സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിംഗ് നടന്നു.

എരമംഗലം: തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ കഴിഞ്ഞ 8 വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഗമം പലിശ രഹിത അയൽക്കൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിങ് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻറ് സലിം മമ്പാട് നിർവഹിച്ചു. സാമ്പത്തിക രംഗത്ത് ഓരോരുത്തരും സഹജീവികൾക്ക് തണലാകുന്നതോടൊപ്പം മാനവിക സൗഹാർദ്ദത്തിൻ്റെ മഹത്തായ മാതൃകയാണ് ഇത്തരം അയൽകൂട്ട സംവിധാനങ്ങളെന്നും ഉൽഘാടകൻ അഭിപ്രായപ്പെട്ടു.

സംഗമം പലിശ രഹിത അയൽക്കൂട്ട സംവിധാനങ്ങളെക്കുറിച്ചും ലോഞ്ച് ചെയ്യപ്പെട്ട മൊബൈൽ അപ്ലിക്കേഷൻ പ്രവർത്തനരീതികളെക്കുറിച്ചും അബ്ദുൾ ലതീഫ് മാറഞ്ചേരി മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.  തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ റമീന ഇസ്മാഈൽ, റംസി റമീസ്, ആലീസ് ഹോമിയോപ്പതി മാനേജിംഗ് ഡയറക്ടർ ഡോ. ഉമറലി,  അഡ്വ. സെയ്തുമുഹമ്മദ്,  കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments