Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂന്ന് വർഷം മുങ്ങി നടന്ന പ്രതി വടക്കേക്കാട് പോലീസിന്റെ പിടിയിൽ



മൂന്ന് വർഷം മുങ്ങി നടന്ന പ്രതി വടക്കേക്കാട് പോലീസിന്റെ പിടിയിൽ

വടക്കേക്കാട് പോലീസിന്റെ ഓപ്പറേഷൻ ഹാന്റ്കഫ് ലൂ ടെ കുടുങ്ങിയത്
3 വർഷം മുങ്ങി നടന്ന പ്രതി.

വടക്കേക്കാടു പോലീസ് സ്റ്റേഷൻ ക്രൈം 10/2018 കേസിലെ പ്രതി മഹ്‌റൂഫ് എന്ന് അറിയപ്പെടുന്ന അഫ്നാസിനെയാണ് വടക്കേക്കാടു ഇൻസ്‌പെക്ടർ അമൃത് രംഗന്റെ നിർദേശ പ്രകാരം Sub-ഇൻസ്‌പെക്ടർ രാജീവ് CPO മാരായ
രൺധീപ്, രജനീഷ്, ഷൈജൽ എന്നിവർ പിടികൂടിയത്.

വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
പ്രതി വരാൻ സാദ്യത ഉള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കാലം തുടർച്ചയായി മഫ്തി പോലീസിനെ നിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. 1-10-2021 വെള്ളിയാഴ്ച്ച ഉച്ചയോടെ പ്രതി സ്വന്തം വീട്ടിൽ വന്നത് മനസിലാക്കിയ ഇൻസ്‌പെക്ടർ  പോലീസിനു  നിർദേശം കൊടുത്തനുസരിച്ചു വീട് വളയുകയും, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലിസ് തൽക്ഷണം കീഴ്പ്പെടുത്തുകയും ചെയ്തു.
പ്രതിയെ തൃശൂർ സെഷൻ കോടതി Remand ചെയ്തു

കൂടാതെ വ്യത്യസ്ത കേസിൽ പ്രതികളായി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 6 ഓളം പ്രതികളെ ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കി.

ഓപ്പറേഷൻ ഹന്റ കഫിന്റെ ഭാഗമായി സെപ്റ്റംബർ മാസം മാത്രം പിടികൂടിയത് 24 ലക്ഷത്തോളം രൂപയുടെ ഹവാലപ്പണവും,11ഓളം ഗഞ്ചാവ് കേസുകളും,നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ്.

കുറ്റക്കാരായ പ്രതികളെ പിടികൂടുന്നതിനും, വർധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയകൾക്കു പൂട്ടിടുന്നതിനും വടക്കേക്കാടു പോലീസ്  ജാഗരൂഗരാണെന്നും,  വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ കണ്ടെടുക്കുന്നതിനും മറ്റും കർശന പരിശോധനയും, മഫ്തി സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാകുമെന്നും, ഓപ്പറേഷൻ ഹാൻഡ് കഫിനു നാട്ടുകാരുടെ പൂർണ പിന്തുണയുണ്ടെന്നും വടക്കേക്കാടു SHO അമൃത് രംഗൻ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments