Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെൽഫെയർ പാർട്ടി പൊതുയോഗം ചങ്ങരംകുളത്ത് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.


വെൽഫെയർ പാർട്ടി പൊതുയോഗം ചങ്ങരംകുളത്ത് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

വിദ്വേഷ പ്രചാരകരുടെ കുഴലൂത്തുകാരായി കേരളത്തിലെ സി.പി.എം. ഭരണകൂടം നിരന്തരം തരം താഴുന്നു: ഹമീദ് വണിയമ്പലം .

ചങ്ങരംകുളം: വിദ്വേഷ പ്രചാരകരുടെ കുഴലൂത്തുകാരും  ഒത്താശക്കാരും ആയി കേരളത്തിലെ സി.പി.എം. ഭരണകൂടം നിരന്തരം തരം താഴുകയാണെന്ന്
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആരോപിച്ചു. ചങ്ങരംകുളത്ത് വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയ ചെറുക്കുക എന്ന കാമ്പയിന്റെ ഭാഗമായി  വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സി.വി. ഖലീലു റഹ് മാൻ അധ്യക്ഷത വഹിച്ചു.

പ്രളയ ബാധിതരെ സഹായിക്കാൻ പ്രളയ പ്രദേശത്ത് പോയ മണ്ഡലം ടീം വെൽഫെയർ സന്നദ്ധ പ്രവർത്തകരെ സംസ്ഥാന, ജില്ല, മണ്ഡലം നേതൃത്വം ആദരിച്ചു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ സെക്രട്ടേറി മുഹമ്മദ് പൊന്നാനി, ഫ്രെറ്റേണിറ്റി മണ്ഡലം കമ്മറ്റിയംഗം സമീൽ, വിമൺസ് ജസ്റ്റിസ് മണ്ഡലം കൺവീനർ റഷീദ, ദിനേശ് വടമുക്ക്,  എം.കെ.അബ്ദു റഹ് മാൻ,  എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments