മാട്ടുമ്മൽ പ്രദേശത്ത് കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് , 2021 - 2022 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 18 - ലെ മാട്ടുമ്മൽ പ്രദേശത്ത് കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു കണ്ടൽ തൈ നട്ട് നിർവ്വഹിച്ചു .
5000 വിത്തുകളാണ് നട്ടു വളർത്തി പരിപാലിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളത് . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ കൂടിയായ സാമൂഹ്യ ക്ഷേമ ചെയർപേഴ്സൺ ഷരീഫ മുഹമ്മദ് , ആരോഗ്യ - വിദ്യാഭ്യാസ ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്തംഗം സുമിത രതീഷ് , എം. ജി. എൻ . ആർ . ഇ . ജി . എസ് . അക്രഡിറ്റ് എഞ്ചിനീയർ സലാം വെളിയംകോട് , ഓവർസിയർ ഗണേശൻ തട്ടകത്ത് തുടങ്ങിയവർ സംബന്ധിച്ചു ,
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments