വെളിയങ്കോട് ഹൈസ്കൂൾ ചുറ്റുമതിൽ തകർന്നു വീണത് ജില്ലാ പഞ്ചായത്ത് മെമ്പർ
AK സുബൈർ സന്ദർശിച്ചു.
വെളിയങ്കോട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, സ്കൂൾ പ്രധാന അധ്യാപിക എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖയെ അറിയിക്കുകയും കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം
എ കെ സുബൈർ പറഞ്ഞു.
എരമംഗലം പുഴക്കരയിൽ ശക്തമായ മഴയിൽ തകർന്ന വാഴക്കാടൻ ലൈലയുടെ വീടും ജനപ്രതിനിധികൾ സന്ദർശിച്ചു.. അടിയന്തര സഹായത്തിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംഘം അറിയിച്ചു.

0 Comments