തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിെല ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വിശ്രമത്തിലും പരിചരണത്തിലുമായതിനാല് പിറന്നാള്‍ ആഘോഷം ഇത്തവണ കുടുംബത്തില്‍ മാത്രം ഒതുങ്ങിനില്ക്കും. പക്ഷാഘാതത്തില്‍നിന്ന് മുക്തനായെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
മകന് അരുണ്കുമാറിെന്റ ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ വിശ്രമിക്കുകയാണദ്ദേഹം. കോവിഡ് വാക്സിനെടുത്തെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സന്ദര്‍ശകരെ അനുവദിക്കില്ല. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാകും ആഘോഷമായി ഉണ്ടാകുക.
രാവിലെയുള്ള പത്രപാരായണവും കുറച്ചു നേരത്തെ ടി.വി കാണലിലുമായി ഒതുങ്ങിയിരിക്കുകയാണ് വി.എസിെന്റ ദിനചര്യകള്‍. വീട്ടിനകത്തും വില്‍ചെയര്‍ ഉപയോഗിക്കുന്ന വി.എസിന് നടക്കാന്‍ സഹായം ആവശ്യമാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറില്‍ ഭരണപരിഷ്കാര കമീഷന് അധ്യക്ഷനായിരുന്ന വി.എസ് 2021 ജനുവരിയിലാണ് ആ സ്ഥാനം ഒഴിഞ്ഞത്.REAL MEDIA
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments