തിരുവനന്തപുരം: മൂന്നു മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 52, 239 റേഷന്‍കാര്‍ഡുടമകളെ കൂടി മുന്‍ഗണനപ്പട്ടികയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന്, നീലകാര്ഡുടമകളില് 4181 പേരെയും വെള്ള കാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതോടെ, ഭക്ഷ്യഭദ്രത നിയമനം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് മുന്‍ഗണനപ്പട്ടികയില്‍നിന്ന് പുറത്തായ കാര്‍ഡുടമകളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. ഏറ്റവും കുടൂതല്‍ പേര് പുറത്തായത് എറണാകുളം ജില്ലയിലാണ് -7318. തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ് -7284. ഇപ്പോള്‍ പുറത്തായവര്ക്കുപകരം മുന്‍ഗണനവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചിട്ടുള്ള 43,635 അപേക്ഷകള്‍ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ ആധാര്‍ ലിങ്ക് ചെയ്യാത്തവരെയും ഒരംഗം മാത്രമുള്ള മുന്‍ഗണന കാര്‍ഡുകാരെയും പരിശോധനക്ക് വിധേയമാക്കി അവരില്‍ അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. ഇതിനുപുറമെ നേരത്തേ സര്‍ക്കാര്‍ നടപ്പാക്കിയ റേഷന്‍ വിട്ടുകൊടുക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തിയ എ.എ.ഐ/ മുന്ഗണനവിഭാഗത്തില്പെട്ട കാര്‍ഡുടമകളെയും മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അനര്‍ഹമായി കൈവശം െവച്ചിരിക്കുന്ന മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്പിക്കാന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 11,587 മഞ്ഞകാര്‍ഡുകളും 74,624 പിങ്ക് കാര്‍ഡുകളുമാണ് സര്‍ക്കാറിലേക്ക് സറണ്ടര്‍ ചെയ്തത്. ഈ ഒഴിവിലേക്ക് 1,32,462 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
ഇനിയും സര്‍ക്കാര്‍ ജീവനക്കാരടക്കം പതിനായിരക്കണക്കിന് അനര്‍ഹര്‍ മുന്‍ഗണന കാര്‍ഡ് കൈവശം െവച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. ഇവര്‍ക്ക് അന്ത്യശാസനമെന്ന രീതിയില്‍ ഈ മാസം 15 വരെ വീണ്ടും സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷം കുറ്റക്കാര്‍ക്കെതിരെ പിഴയും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാറിെന്റ തീരുമാനം.
പൊതുജനങ്ങള്‍ക്കും അറിയിക്കാം
മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം െവച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ 9495998223 എന്ന ഫോണ്‍ നമ്ബറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് അറിയിക്കാം. പരാതി നല്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കും.
വാടകക്കാര്‍ക്കും ഇനി റേഷന്‍ കാര്‍ഡ്
തിരുവനന്തപുരം: വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാടക കരാറോ കെട്ടിട ഉടമയുടെ സമ്മത പത്രമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കും. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷകെന്റയും കാര്‍ഡില്‍ ഉള്‍പ്പെടുന്ന മറ്റ് അംഗങ്ങളുെടയും ആധാര്‍കാര്‍ഡ് പരിശോധന നടത്തി മറ്റൊരു റേഷന്കാര്ഡിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും റേഷന്‍കാര്‍ഡ് അനുവദിക്കുക. എന്നാല്‍, ഈ റേഷന്‍കാര്‍ഡ് റേഷന്‍ ആനുകൂല്യങ്ങള്‍ക്കല്ലാതെ തിരിച്ചറിയല്‍ രേഖയായോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അവകാശങ്ങള്‍ക്കുള്ള രേഖയായോ ഉപയോഗിക്കാന്‍ കഴിയില്ല.

0 Comments