Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; 50 താലൂക്കുകളില്‍ കുറവ്, സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: പ്ലസ് വണ്‍ വിഷയം വീണ്ടും നിയമസഭയില്‍. സീറ്റ് കുറവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി.

50 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളതെന്ന് പ്രതിപക്ഷത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുത്തിട്ടുണ്ടെന്നും പ്ലസ് വണിന് സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

10-20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് നല്‍കും. സീറ്റുകള്‍ പുനക്രമീകരിക്കും. പ്ലസ്വണ്‍ സയന്‍സ് ഗ്രൂപ്പിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5812 ഫുള്‍ എ പ്ലസുകാര്‍ക്കാണ് സീറ്റ് ലഭിക്കാനുള്ളതെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments