തിരുവനന്തപുരം: ( 04.10.2021) കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ ചൊവ്വാഴ്ച റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.
കേരളാ കര്‍ണാടക തീരത്ത് മീന്‍ പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ചൊവ്വാഴ്ചയും യെലോ അലേര്‍ടായിരിക്കും.
അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത ദിവസത്തോടെ ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍കടലിലെ ചക്രവാതച്ചുഴിയും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാണ്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കേറുകയും മുക്കം മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും കാസര്‍കോട് മരുതോം മലയോര ഹൈവേയില്‍ ഉരുള്‍പൊട്ടലുമുണ്ടായിരുന്നു.REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk


0 Comments