രാവുണ്ണി കുറുപ്പിൻ്റെ വിയോഗം കളമെഴുത്ത് പാട്ട് രംഗത്തെ തീരാ നഷ്ടം
ചങ്ങരംകുളം:
രാവുണ്ണിക്കുറുപ്പിൻ്റെ വിയോഗം കളമെഴുത്ത് പാട്ട് രംഗത്തെ തീരാ നഷ്ടം. കേരളത്തിൽ തന്നെ കരിങ്കാളി കൂട്ടങ്ങൾ കൂട്ടമായ് എത്തുന്ന ക്ഷേത്രോത്സവമാണ് മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലേത് , ഈ ക്ഷേത്രത്തിലെ കളംപാട്ട് 70 വർഷങ്ങളായി ചെയ്ത് വന്നിരുന്ന വ്യക്തിയാണ് അന്തരിച്ച കളമെഴുത്ത് ആചാര്യൻ എരുമപ്പെട്ടി മുരിങ്ങത്തേരി കല്ലാറ്റ് രാവുണ്ണിക്കുറുപ്പ് .
പതിനഞ്ചാം വയസ്സിൽ മൂക്കുതല ക്ഷേത്രങ്ങളിലെ കണ്ണേങ്കാവിൽ എത്തിയതായിരുന്നു രാവുണ്ണിക്കുറുപ്പ്. ചെറുപ്പകാലത്ത് ക്ഷേത്രത്തിലെത്തിയ ഇദ്ദേഹം നിരവധി ശിഷ്യഗണങ്ങൾക്ക് കളമെഴുത്ത് പാട്ട് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട് . കണ്ണേങ്കാവിൽ കളമെഴുത്തുപാട്ട് വർഷത്തിലെ നിരവധി ദിവസങ്ങൾ ഉണ്ടാകും എന്നത് കണ്ണേങ്കാവിൻ്റെ മാത്രം പ്രത്യേകതയാണ്. ഗുരുവായൂർ ദേവസ്വത്തിലെ നിരവധി പേർക്കും കളമെഴുത്ത് പാട്ട് ഈ ഗുരുനാഥനിലൂടെ പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം രാജകൊട്ടാരത്തിൽ വരെ കളമെഴുത്ത് പാട്ട് നടത്തിയിട്ടുണ്ട്.ജൻമം കൊണ്ട് നെല്ലുവായ് സ്വദേശിയാണെങ്കിലും കർമ്മം കൊണ്ട് ഒരു സാക്ഷാൽ മൂക്കുതലക്കാരൻ ആയിരുന്നു രാവുണ്ണിക്കുറുപ്പ്.
ഭാര്യ പരേതയായ രാധ,മക്കൾ:ഗോവിന്ദൻ എന്ന രാജു,മുകുന്ദൻ,ജയലക്ഷ്മി,മോഹനൻ,വേണു ,പ്രദീപ്
മരുമക്കൾ:നാരായണൻ,രാധ,അനില,യമുന,നീത,ശിൽജ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments