Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിവിൽ സർവീസ് പരീക്ഷയിൽ മലപ്പുറം ജില്ലക്ക് അഭിമാനമായി സബീൽ



സിവിൽ സർവീസ് പരീക്ഷയിൽ മലപ്പുറം ജില്ലക്ക് അഭിമാനമായി സബീൽ

ര​ണ്ടാം പ​രി​ശ്ര​മ​ത്തി​ല്‍ 470ാം റാ​ങ്ക്​ നേ​ടി​യാ​ണ്​ സി​വി​ല്‍ സ​ര്‍​വി​സ് എ​ന്ന​ ക​ട​മ്പ ക​ട​ന്ന​ത്. ര​ണ്ട​ത്താ​ണി പൂ​വ​ന്‍​ചി​ന എം.​ഇ.​എ​സ്​ സ്​​കൂ​ളി​ന്​ സ​മീ​പം പി. ​അ​ബ്​​ദു​ല്‍ സ​മ​ദിന്റെയും സ​ക്കീ​ന​യടെ​യും മ​ക​നാ​ണ്​ 27​കാ​ര​ന്‍. 2019ലാ​ണ്​ ആ​ദ്യ​മാ​യി സി​വി​ല്‍ സ​ര്‍​വി​സ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. അ​തി​ല്‍ പ്രി​ലി​മി​ന​റി പാ​സാ​യി​ല്ല. വീ​ണ്ടും പ​​രി​ശ്ര​മം തു​ട​ര്‍​ന്നു. ഇ​പ്പോ​ള്‍ ​വി​ജ​യ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി.

പ്ല​സ്​ ടു ​പ​ഠ​നം വ​രെ ക​പ്പ​ലി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന പി​താ​വി​നൊ​പ്പം ആ​ന്ത​മാ​ന്‍ നി​കോ​ബാ​റി​ലാ​യി​രു​ന്നു സ​ബീ​ല്‍. പി​ന്നീ​ട്​ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഓ​ഫ്​ എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍​നി​ന്ന്​ ഇ​ല​ക്​​ട്രി​ക്ക​ല്‍​ ആ​ന്‍​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സി​ല്‍ 2016ല്‍ ​ബി​രു​ദം നേ​ടി. ബം​ഗ​ളൂ​രു​വി​ലെ ടെ​ക്​ മ​ഹീ​ന്ദ്ര​യി​ല്‍ ​േജാ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 2018ല്‍ ​രാ​ജി​വെ​ച്ച ശേ​ഷം പൂ​ര്‍​ണ​മാ​യും സി​വി​ല്‍ സ​ര്‍​വി​സ്​ പ​രി​ശീ​ല​ന​ത്തി​ലേ​ക്ക്​ തി​രി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ച്യൂ​ണ്‍ അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

പ​ഠ​ന​ശേ​ഷം സി​വി​ല്‍ സ​ര്‍​വി​സ്​ ​പ​രി​​ശീ​ല​ന​ത്തി​ന്​ പോ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ജോ​ലി ല​ഭി​ച്ച​തോ​ടെ ആ​ഗ്ര​ഹം താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചു. ര​ണ്ട്​ വ​ര്‍​ഷം ജോ​ലി ചെ​യ്​​ത ശേ​ഷ​മാ​ണ്​ സി​വി​ല്‍ സ​ര്‍​വി​സി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്. സ്​​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത്​ ​സാ​മൂ​ഹി​ക ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളോ​ടും പൊ​തു​വി​ജ്​​ഞാ​ന​ത്തോ​ടു​മു​ള്ള താ​ല്‍​പ​ര്യ​വും പ​ത്ര​വാ​യ​ന​യും പ​രി​ശീ​ല​ന​ത്തെ സ​ഹാ​യി​ച്ചെ​ന്ന്​​ അ​ദ്ദേ​ഹം പ​റ​യു​ന്നു. ഐ.​എ.​എ​സ്​ നേ​ടു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഉ​ള്ള​തെ​ന്നും​ സ​ബീ​ല്‍ പ​റ​യു​ന്നു. ഖ​ത്ത​റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യ സ​ലീ​ഖ്​ സ​ഹോ​ദ​ര​നാ​ണ്. സാ​ബി​റ, സാ​ജി​ന എ​ന്നി​വ​ര്‍ സ​ഹോ​ദ​രി​മാ​രാ​ണ്. ​

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments