വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട് പഞ്ചായത്തിൽ നടന്ന കിറ്റ് വിതരണം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം നിർവഹിച്ചു .
ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെരീഫ, മെമ്പർമാരായ ഹുസൈൻ പാടത്തകായിൽ, റസ്ലത് സക്കീർ, സുമിത രതീഷ് , ഷീജ , റമീന, റംസി റമീസ് എന്നിവർ പങ്കെടുത്തു . 72 കുടുംബങ്ങൾക്കാണ് പഞ്ചായത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments