Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന്​​ കാല്‍ നൂറ്റാണ്ട്​ തികയുകയാണ്​​ ഇന്ന്



കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന്​​ കാല്‍ നൂറ്റാണ്ട്​ തികയുകയാണ്​​ ഇന്ന്

കൊച്ചിയിലെ ഹോട്ടല്‍ അവന്യു റീജന്‍റില്‍ വെച്ചായിരുന്നു സംസ്​ഥാനത്തെ ആദ്യത്തെ മൊ​ൈബല്‍ ഫോണ്‍ സര്‍വീസായ എസ്​കോട്ടലിന്‍റെ ഉദ്​ഘാടനം. 1996 സെപ്​റ്റമ്ബര്‍ 17ന്​ സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ്​ ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. ടണ്ടനെ വിളിച്ച്‌​ ആദ്യമായി ഹലോ പറഞ്ഞത്​​. തകഴിക്കൊപ്പമുണ്ടായിരുന്ന സാഹിത്യകാരി മാധവിക്കുട്ടിയും ടണ്ടനോട്​ സംസാരിച്ചു.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ അവതരിച്ച്‌​ ഒരു വര്‍ഷവും ഒന്നര മാസവും കഴ​ിഞ്ഞ ശേഷമാണ്​ കേരളത്തില്‍ സേവനം ലഭ്യമായത്​. 1995 ജൂലൈ 31ന്​ ​െകാല്‍ക്കത്തയില്‍ നിന്ന്​ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവും ഡല്‍ഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുഖ്​റാമും തമ്മിലായിരുന്നു രാജ്യത്തെ ആദ്യ മൊബൈല്‍ഫോണ്‍ സംഭാഷണം.

അക്കാലത്ത്​ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ 50,000 രൂപ മുടക്കേണ്ടിയിരുന്നു. ഒരുമിനിറ്റ്​ സംസാരിക്കാന്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക്​ (ഔട്ട്​ഗോയിങ്​ കോള്‍)​ 16 രൂപയും സ്വീകരിക്കുന്നയാള്‍ക്ക്​ (ഇന്‍കമിങ് കോള്‍)​ എട്ടുരൂപയുമായിരുന്നു ചാര്‍ജ്​. രണ്ടുപേര്‍ ഒരുമിനിറ്റ്​ സംസാരിക്കാന്‍ 24 രൂപ മുടക്കേണ്ടിയിരുന്നു. സൗജന്യയായി പരിതിയില്ലാതെ സംസാരിക്കാന്‍ സാധിക്കുന്ന ഇക്കാലത്ത്​ ചിന്തിക്കാന്‍ പോലും സാധിക്കാത്ത നിരക്ക്​.

മൊബൈല്‍ഫോണ്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെ സിം കാര്‍ഡ്​ എടുക്കാന്‍ പല ഭാഗത്തും വലിയ വരികള്‍ പ്രത്യക്ഷപ്പെട്ട്​ തുടങ്ങിയത്​ അക്കാല​ത്തെ ഒരു കാഴ്ചയായിരുന്നു. മൊബൈല്‍ വന്നതോടെ ടെലിഫോണ്‍ ബൂത്തുകളും, കോയിന്‍ ബൂത്തുകളും പതിയെ അപ്രത്യക്ഷമായി തുടങ്ങി.

2003 ആയതോടെ ഇന്‍കമിങ്​ ഫ്രീ ആക്കി. ഔട്ട്​ഗോയിങ്​ കോളുകള്‍ക്ക്​ മിനിറ്റിന്​ 2.89 രൂപയായിരുന്നു ചാര്‍ജ്​. 2007ലാണ്​ അത്​ മിനിറ്റിന്​ ഒരുരൂപയായത്​. 2008ല്‍ 78 പൈസ ആയി വീണ്ടും കുറഞ്ഞു.

 
2010ല്‍ ത്രീജി സേവനം ലഭ്യമായി തുടങ്ങി. ഇതോടെ ഫോണ്‍വിളിക്കുള്ള ചാര്‍ജ്​ വീണ്ടും കുറഞ്ഞു. 2012ല്‍ 47 പൈസയായി ഔട്ട്​ഗോയിങ്​ ചാര്‍ജ്​. 2016ല്‍ റിലയന്‍സ്​ ജിയോ വന്നതോടെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കുമാണ്​ ഇന്ത്യന്‍ ടെലികോം മേഖല സാക്ഷ്യം വഹിച്ചത്​.

സ്​മാര്‍ട്​ഫോണ്‍ വിപ്ലവത്തോടെ ഡേറ്റ പ്ലാനുകള്‍ക്കനു​സരിച്ചായി ഫോണ്‍വിളിയുടെ നിരക്ക്​. ഫോണുകള്‍ സന്തത സഹചാരിയായി മാറിയതോടെ കാല്‍കുലേറ്റര്‍, റേഡിയോ, അലാം ക്ലോക്ക്​, വാച്ച്‌​, കലണ്ടര്‍ തുടങ്ങി പല സാധനങ്ങള്‍ക്കും വീടുകള്‍ക്കുള്ളില്‍ നിന്ന്​ സ്​ഥാനം നഷ്​ടമായി. 1998ലെ എട്ടുലക്ഷം വരിക്കാരില്‍ നിന്ന്​ 2021ലേക്കെത്തു​േമ്ബാള്‍ 116 കോടി ഇന്ത്യക്കാര്‍ മൊബൈല്‍ വരിക്കാരായിട്ടുണ്ടെന്നാണ്​ കണക്കുകള്‍.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments