ഹിബ പർവിനിനെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ചങ്ങരംകുളം :കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21 അദ്ധ്യയന വർഷത്തെ Bsc MICROBIOLOGY പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടിയ ഹിബ പർവിൻ നെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.കാഞ്ഞിയൂർ അൻവർ സൈഫുനിഷ ദമ്പതിമാരുടെ മകളാണ് ഹിബ പർവിൻ.ഐ എൻ സി നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് ഉമ്മർ കുളങ്ങരയും യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കറും ചേർന്ന് ഉപഹാരം നൽകി.
നന്നംമുക്ക് മണ്ഡലം മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ശാന്ദ്നി രവീന്ദ്രൻ ഷാൾ അണിയിച്ചു.നന്നംമുക്ക് പഞ്ചായത്ത് നാലാം വാർഡ് മെമ്പർ വി കെ നൗഷാദ്, ഫൈസൽ മാട്ടം, ഉബൈദ് പൂച്ചപ്പടി, അനസ് എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments