Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുട്ടികളെ സ്‌കൂളിലയക്കാന്‍ ആശങ്കപ്പെടേണ്ടതില്ല: ആരോഗ്യ വിദഗ്ധര്‍


തിരുവനന്തപുരം | കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിച്ചാല്‍ മതി. ഇത് സ്‌കൂളിലെ അച്ചടക്കത്തിന്റെയും ക്രമീകരണത്തിന്റെയും ഭാഗമായി മാറിയാല്‍ ആശങ്കയൊന്നുമില്ലാതെ സ്‌കൂളില്‍ എത്തിയുള്ള പഠനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. ഒന്നര വര്‍ഷത്തിനിടയില്‍ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്സിനുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്ബ് കുട്ടികള്‍ക്ക് നല്‍കണം.

ഓരോ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കി സ്‌കൂള്‍ ടോയ്ലറ്റ് ഉപയോഗിക്കണം. ഒരു മാസ്‌കിനു പകരം ഒന്നിലധികം മാസ്‌കുകള്‍ നല്‍കിയായിരിക്കണം രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടത്. വീട്ടില്‍ ആര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. മറ്റ് അസുഖങ്ങളുള്ള കുട്ടികള്‍ ആദ്യ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ പോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികളെ ഇക്കാര്യങ്ങളെക്കുറിച്ച്‌ ബോധവത്ക്കരിക്കുന്നതിനായി അധ്യാപകരെ നിയമിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments