എടപ്പാൾ മേൽപ്പാലം ഒക്ടോബര്‍ അവസാനം ഉദ്ഘാടനം ചെയ്യുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ അറിയിച്ചു. പാലത്തിന് താഴെ ശൗചാലയം നിര്‍മിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
നിലവില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം സമാന്തര റോഡുകളുടെ വീതി കൂട്ടുന്ന ജോലികള്‍ നടക്കുന്നുണ്ട്. റോഡിലേക്ക് തള്ളി നില്ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്തിന് പുറമെ കാനയും പൊളിച്ചു.
ഇനി വൈദ്യുതി കാലുകള്‍ കൂടി മാറ്റി സ്ഥാപിച്ചാല്‍ വലിയ വാഹനങ്ങള്‍ക്ക് കുറ്റിപ്പുറം റോഡിലൂടെ സഞ്ചരിക്കാം.
അടുത്ത ദിവസം തന്നെ ഈ നടപടി പൂര്‍ത്തിയാക്കും. കേരള പരസ്യകലാ സമിതിയുടെ നേതൃത്വത്തില്‍ പാലത്തിന്റെ തൂണുകളില്‍ പൈതൃക ചിത്രങ്ങള്‍ വരക്കും. അടുത്ത മാസം അഞ്ചാം തീയതി പാലത്തില്‍ വിളക്കുകള്‍ തെളിയും. ഇതിനു ശേഷം പാലത്തിെന്റ ഉപരിതലത്തിലും, സമാന്തര റോഡുകളും ടാറിങ് ചെയ്യും. എടപ്പാള്‍ ടൗണിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചാകും ടാറിങ് പ്രവൃത്തികള്‍ നടക്കുക. അടുത്ത ദിവസങ്ങളില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ സന്ദര്‍ശിക്കും. ഇതിന് ശേഷമാകും ഉദ്ഘാടന തീയതി പ്രഖ്യാപിക്കുക.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments